സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും ബിജെപിയിൽ ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് ഭരണപക്ഷത്തിന് വൻ തിരിച്ചടി നൽകിക്കൊണ്ട് സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുൽ കുമാറിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുൽ കുമാർ. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയിൽ നിന്നും രാഹുൽ കുമാറും സംഘവും പാർട്ടി അംഗത്വം സ്വീകരിച്ചു. രാഹുലിനെ കൂടാതെ അഞ്ച് പ്രമുഖ സിപിഐ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. വഴുതക്കാട് വാർഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവർത്തകരും വരും ദിവസങ്ങളിൽ ബിജെപിയിലേക്ക് വരുമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നുണ്ട്.

അതേസമയം കാപ്പ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സുഗതനെ പാർട്ടി ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമപരമായ സംരക്ഷണവും ഒരുക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തുടർച്ചയായ പാർട്ടി മാറ്റങ്ങളും കൗൺസിലറുടെ അറസ്റ്റും ഉയർത്തുന്ന രാഷ്ട്രീയ വിവാദങ്ങളോടെ തിരുവനന്തപുരം നഗരസഭ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ രാഷ്ട്രീയ പോര് കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ബിജെപി നേതൃത്വം നൽകുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...