പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അതില്‍ ഭയപ്പെടുന്നില്ലെന്നും സി.സി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.ഐ പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് സി.സി മുകുന്ദന്‍ എം.എല്‍.എ. നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും അതില്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് കയറി വന്നയാളാണ് താന്‍. മുഖത്ത് മുണ്ടിട്ട് പേടിപ്പിക്കാന്‍ നോക്കേണ്ട. നാട്ടികയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും സി.സി മുകുന്ദന്‍ പ്രതികരിച്ചു. എന്ത് പ്രതിസന്ധിയെയും നേരിടാന്‍ തയ്യാറാണ്. നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിടപറയുകയാണെന്നും സി.സി മുകുന്ദന്‍ പറഞ്ഞു.

പത്ത് വര്‍ഷം കൊണ്ട് ഗീതാ ഗോപി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ മനസിലാക്കിയതാണ്. അന്ന് തന്നെ മത്സരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി പറഞ്ഞതാണ്. അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഇതെല്ലാം വിലയിരുത്തും. തെരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നുള്ളത് വിഷയമല്ല. പ്രതിഷേധം രേഖപ്പെടുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് താന്‍ ശ്രമിച്ചതെന്നും സി.സി മുകുന്ദന്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐയുടെ നിർണായക യോഗം

0
ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്,...

മാടാക്കര പള്ളിയിലെ സംഘർഷം ; വിശ്വാസി സമൂഹത്തോട് മാപ്പു പറയണമെന്ന് മുൻ പള്ളി കമ്മിറ്റി...

0
കോഴിക്കോട്: മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റി, വിശ്വാസി സമൂഹത്തോട് മാപ്പു...

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ...