നവ സമൂഹ സൃഷ്ടിക്കുവേണ്ടി പോരാടാൻ യുവജനങ്ങൾ രംഗത്തിറങ്ങണം : കർദിനാൾ ക്ലീമിസ് ബാവ

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ: നവ സമൂഹ സൃഷ്ടിക്കുവേണ്ടി പോരാടാൻ യുവജനങ്ങൾ  രംഗത്തിറങ്ങണമെന്ന് മേജർ ആർച്ച്  ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ ആഹ്വാനം ചെയ്തു. സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്താനും നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക സമൂഹമായി യുവജനങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയൺ എക്യൂമിനിക്കൽ ബോർഡ് നടത്തിയ അസംബ്ലിയും ലോക വനിതാ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ക്ലീമിസ് ബാവ.

വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്ജ് വനിതാദിന സന്ദേശം നല്‍കി. ജോസ് ജി ഉമ്മൻ, എൻ.ടി ജേക്കബ്, ഫാ.ഷൈജു കുര്യൻ, ഷിബു കെ എബ്രഹാം, ടീ എസ് തോമസ്, കെ വി തോമസ്, ഈ കെ രാജൻ, വി റ്റി ഡേവിഡ്, വർഗീസ് ജി കുരുവിള എന്നിവർ പ്രസംഗിച്ചു. വനിതാ ദിനചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗവും കേരളത്തിലെ ആദ്യത്തെ വനിതാ സബ് റീജണൽ ചെയർപേഴ്സണുമായ സ്റ്റെല്ല തോമസിനെ വനിത ഫോറം യൂണിറ്റുകളായ തുമ്പമൺ, നന്നുവക്കാട്, ഓമല്ലൂർ, നന്നുവക്കാട് നോർത്ത്, എന്നി യൂണിറ്റുകൾ ജോർജ്ജ് വില്യംസ് അവാർഡ് നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം...

0
ഡൽഹി: മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന...

ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വൻതുകയിൽ വെറും ഒരുശതമാനം മാത്രമാണ് അന്വേഷണ...

0
കേംബ്രിഡ്ജ്: ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ...

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന...