ഇഡി റെയ്‌ഡിനെതിരായ പ്രതിഷേധം ; ഞങ്ങളുടെ വിഷയം എൽഡിഎഫ് ആണ്, പിണറായി വിജയനാണെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡുമായും ബന്ധപ്പെട്ടും പിന്നാലെയുണ്ടായ പ്രതിഷേധത്തെക്കുറിച്ചും പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . തങ്ങളുടെ സമരം ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടിയുള്ളതല്ലെന്നും എൽഡിഎഫ് നേതാവായ പിണറായിയുടെ വീട് എട്ടുമണിക്കൂർ നേരം ഇഡി ഉപരോധിച്ചു. സിഎംആർഎൽ-എക്സാലോജിക് കമ്പനികൾ തമ്മിലുള്ള ഉടമ്പടികളോ ധാരണകളോ ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ വിഷയം എൽഡിഎഫും പിണറായി വിജയനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ വീട്ടിൽ ഒരു മോശം പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചു. അത് തങ്ങൾക്ക് നോക്കിനിൽക്കാൻ കഴിയില്ലെന്നും, അതിന്റെ അർഥം ആരുടെയെങ്കിലും ബിസിനസ് ഇടപാടിൽ ഞങ്ങൾക്ക് താൽപര്യമുണ്ടെന്നല്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ആണ് ഹൈക്കോടതി തള്ളിയത്. അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിര്‍ണായക വിധി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് സമയം നൽകണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.

ഇസിഐആർ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ ഇസിഐആർ ഇട്ടത് നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ വാദിച്ചു. എന്നാൽ, ഇഡിയ്ക്ക് അന്വനേഷണം നടത്താൻ അടിസ്ഥാന ക്രിമിനൽ കുറ്റകൃത്യം വേണമെന്ന വാദം തള്ളിയ കോടതി സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ പ്രാഥമിക അന്വേഷണത്തിന് സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ പോലും ആവശ്യമില്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...