സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായി സിപിഐ സമ്മേളന റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്. സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.

ഭൂരിപക്ഷ വർഗീയത രാജ്യത്ത് കൂടുതൽ ആപത്തുണ്ടാക്കുമെന്ന നീരീക്ഷണവും സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മത തീവ്രവാദം മറ്റൊരു മത തീവ്രവാദം കൊണ്ട് ചെറുക്കാൻ ആകില്ല, ഭൂരിപക്ഷ വർഗീയതയ്ക്ക് ബദൽ ന്യൂനപക്ഷ വർഗീയതയല്ല. ജാതീയതയുടെ ഭ്രാന്ത്‌ ചെറുക്കാൻ പാർട്ടിക്ക് കഴിയണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പട്ടികജാതി – പട്ടിക വർഗ ദളിത് വിഭാഗങ്ങളോടുള്ള ഹിന്ദുത്വ വർഗീയതയുടെ വേട്ടയാടലിനെതിരെ തീവ്ര പ്രചരണം നടത്താൻ പാർട്ടിക്ക് കഴിയണമെന്നും ഇക്കഴിഞ്ഞ സമ്മേളന കാലത്ത് പാർട്ടിക്ക് സംഘടനാപരമായ നഷ്ടമുണ്ടായി എന്നും പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...