അഞ്ചലില്‍ സി.പി.എം – സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ സി.പി.എം – സി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തടിക്കാട് വായനശാല മുക്കിലാണ് സംഘട്ടനമുണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ഇടപെട്ടാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. നേരത്തേ സ്കൂള്‍ സമയത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരായ തടിക്കാട് അഭിമന്‍സിലില്‍ അനീഷ് (24), ഏറം സ്വദേശി ഷംനാദ് (27), സി.പി.ഐ വിദ്യാര്‍ഥി നേതാവായ മുഹമ്മദ് തന്‍സീര്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തടിക്കാട്ടില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ അയഞ്ഞു ; സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി...

അയർക്കുന്നത്തെ കൂട്ട ആത്മഹത്യ : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

0
കോട്ടയം : അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത...

ഹൂതികൾക്ക് സൗദി സംയുക്ത സേനയുടെ തിരിച്ചടി ; ധാരണയ്ക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്

0
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന്...

വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ...