പത്തനംതിട്ട : കോന്നിയിൽ സി.പി.എമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നാണ് വിമർശനം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ സി.പി.എമ്മിലെ പ്രശ്നങ്ങൾ വോട്ട് ചോർത്തിയെന്നും എംഎൽഎ എന്ന നിലയിൽ ചിറ്റയം ഗോപകുമാറിന്‍റെ പ്രവർത്തനങ്ങൾ മുൻ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സി.പി.ഐ അവലോകന റിപ്പോർട്ടിൽ വിമർശിക്കുന്നു. പ്രവർത്തനങ്ങൾ ഭൂരിപക്ഷം കുറയാൻ കാരണമായെന്നാണ് കണ്ടെത്തൽ. കൂടാതെ അടൂരിൽ ബി.ജെ.പി വോട്ട് ചോർച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സി.പി.ഐ അവലോകന റിപ്പോർട്ടിൽ പറയുന്നു.