സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വൈകീട്ട് 5 ന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മീഷനംഗം പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. 10 മണ്ഡലങ്ങളിൽ നിന്നുള്ള 280 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 28 ന് പൊതുചർച്ചയും സമാപന ദിവസമായ 29 ന് ജില്ലാ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുക്കും.

3 ടേം പൂർത്തിയായതിനാൽ നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ മാറാനാണ് സാധ്യത. മണ്ഡലം കമ്മിറ്റികളിൽ കെ.ഇ. ഇസ്മയിൽ പക്ഷത്തിന് മേൽക്കൈ ഉള്ള ജില്ലയാണ് ഇടുക്കി. കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ, എന്നിവർക്കാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത. കൃഷിമന്ത്രി പി. പ്രസാദിന്റെ ബഫർസോൺ വിഷയത്തിലെ നിലപാടിൽ പ്രതിഷേധിച്ച് 27 ന് ദേവികുളം താലൂക്കിൽ അതിജീവന പോരാട്ടം വേദി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...