സിപിഐയില്‍ കളംമാറ്റിച്ചവിട്ടല്‍ ; അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ചമാത്രം ബാക്കിനില്‍ക്കെ സിപിഐയില്‍ കളംമാറ്റo. ഔദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളില്‍ നീക്കം നടത്തിയിരുന്ന കെ.ഇ. ഇസ്മയില്‍ പക്ഷത്ത് വിള്ളല്‍ വീഴ്ത്തി അസിസ്റ്റന്റ്സെക്രട്ടറി കെ. പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പമെത്തി. പ്രായപരിധി നിര്‍ബന്ധമാക്കുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാനത്തിന് വേണ്ടി സംസ്ഥാന കൗണ്‍സിലില്‍ മറുപടി പറഞ്ഞാണ് പ്രകാശ്ബാബുവിന്‍റെ ചേരിമാറ്റം.

മലപ്പുറം , വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രം അവേശഷിക്കെയാണ് സിപിഐയിലെ ചേരിമാറ്റം. സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് പ്രകാശ് ബാബു കാനം പക്ഷത്തേക്ക് എത്തിയത്. ഇസ്മയിന് ഒപ്പമുള്ള കോട്ടയം ജില്ല സെക്രട്ടറി വി.ബി. ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശനം സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ത്തിയത്. പ്രായപരിധി കര്‍ശനമാക്കുന്നത് കാനത്തിന്‍റെ താല്പര്യമെന്ന ലക്ഷ്യം വെച്ചായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് മറുപടി പറയേണ്ട കാനം രാജേന്ദ്രന്‍ മൗനം പാലിച്ചു. എന്നാല്‍ ഇസ്മയില്‍ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ടാണ് കാനത്തെ പിന്‍തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്.

പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു. ഈ മാസം 30ന് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയില്‍ പക്ഷം പ്രകാശ് ബാബുവിന് മല്‍സരിപ്പിക്കുമോ എന്നുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരിക്കെയാണ് എതിര്‍ചേരിയെ പിളര്‍ത്തി പ്രകാശ് ബാബു കാനത്തിനൊപ്പം ചേര്‍ന്നത്. ഇതോടെ കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് തല്ക്കാലം വെല്ലുവിളിയില്ലെന്ന് ഉറപ്പായി. പന്ത്രണ്ട് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയപ്പോള്‍ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രന്‍ സ്വാധീനം ഉറപ്പിച്ചത് ഇസ്മയില്‍ പക്ഷത്ത് വിള്ളലിന് കാരണമായി. കൊല്ലം ജില്ലയില്‍ ഇസ്മയിലിനും പ്രകാശ്ബാബുവിനും ഒപ്പം നിന്ന പി.എസ്. സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് എതിര്‍ചേരിയില്‍ വിള്ളലിന് കാനം നീക്കം തുടങ്ങിയത് . ശക്തികേന്ദ്രമായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോല്‍പ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ ഏറ്റുമുട്ടാന്‍ ഇസ്മയില്‍ പക്ഷത്തിന് ഏറ്റുമുട്ടാന്‍ പ്രാപ്തി കുറയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...