റാന്നി വലിയപാലത്തിന്‍റെ അപ്രോച്ച് റോഡ് കയ്യേറി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി വലിയപാലത്തിന്റെ അപ്രോച്ച് റോഡ് കയ്യേറി. കോടികൾ വിലമതിക്കുന്ന ഭൂമി കയ്യേറ്റക്കാരുടെ പിടിയിലമർന്നിട്ടും അതു വീണ്ടെടുക്കാൻ പിഡബ്ല്യുഡി പാലം വിഭാഗം തയാറായില്ല. പമ്പാനദിയിൽ തകർന്നുവീണ റാന്നി വലിയപാലത്തിന്റെ അപ്രോച്ച് റോഡ്യാണ് വഴിവാണിഭക്കാർ കയ്യേറിയിരിക്കുന്നത്. റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണപ്പോൾ പുതിയ പാലം നിർമിച്ച് ഗതാഗതം സാധ്യമാക്കിയിരുന്നു. ഇതോടെ പഴയ പാലം കെട്ടിയടച്ചിരുന്നു. ഇതിന്റെ പഴവങ്ങാടി കരയിലെ സമീപന പാത തുറന്നു കിടക്കുകയാണ്.

പുനലൂർ–മൂവാറ്റുപുഴ പാതയും പുതിയ റാന്നി വലിയപാലവും കെഎസ്ടിപി ഏറ്റെടുത്തെങ്കിലും തകർന്നു വീണ പാലവും സമീപന റോഡും പിഡബ്ല്യുഡി പാലം വിഭാഗത്തിന്റെ കീഴിലാണ്. റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത ഭൂമിക്കു പുറത്തുള്ള സ്ഥലമാണിത്. തകർന്ന പാലത്തിന്റെ സമീപന റോഡിന്റെ ഭൂമി സംരക്ഷിക്കാനുള്ള ബാധ്യത കെഎസ്ടിപിക്കും പിഡബ്ല്യുഡി പാലം വിഭാഗത്തിനുമുണ്ട്. ഷെഡുകൾ കെട്ടി കച്ചവടം നടത്തുന്നതിനായി ഇവിടം വിട്ടു കൊടുക്കാതെ സ്ഥായിയായ നിർമാണങ്ങൾ നടത്തി സംരക്ഷിക്കണo എന്ന ആവശ്യം ശക്തമാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...