പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല ; ആനി രാജയുടെ വിമർശനത്തെ പരസ്യമായി തള്ളി കാനം രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസിൽ ആർ.എസ്.എസ് സംഘമുണ്ടെന്ന ആനി രാജയുടെ വിമർശനത്തെ തള്ളി കാനം രാജേന്ദ്രൻ. പോലീസിനെ കുറിച്ച് കേരളത്തിലെ മുതിർന്ന സി.പി.ഐ നേതാക്കൾക്ക് പോലും പരാതിയില്ല. സി.പി.ഐ യുടെ ദേശിയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ തുടങ്ങാനിരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ആനി രാജയുടെ വിമർശനം യോഗത്തിൽ ചർച്ചയായേക്കും. ആനി രാജക്കെത്തിരെ നടപടി ആവശ്യപ്പെട്ടേക്കും.

അതേസമയം കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു.

ആനിരാജയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. വിഷയത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ സുനീഷ എന്ന യുവതി ആത്മഹത്യ ചെയ്യുകയും സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷ നേടാന്‍ കൊല്ലത്തെ വീട്ടമ്മയും പ്രായപൂര്‍ത്തിയായ മകളും മകനും ട്രെയിനില്‍ കയറി പുലര്‍ച്ചെ വരെ യാത്ര ചെയ്‌തതുമായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പോലീസിനെതിരെ ആനി രാജയുടെ രൂക്ഷ വിമര്‍ശനം.

മുഖ്യമന്ത്രി പ്രശ്‌നം ഗൗരവമായെടുക്കണമെന്നാവശ്യപ്പെട്ട അവര്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നയത്തിനെതിരെ പോലീസില്‍ നിന്ന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുന്നു. പോലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആനിരാജ പ്രതികരിച്ചത്. അവരുടെ പ്രതികരണം ഗൗരവതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...