Sunday, May 12, 2024 1:26 am

വിദേശികള്‍ക്ക് ഉംറ ; 3500ലേറെ വിസകള്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കുകയാണ്. ഹോട്ടല്‍ മുറി നിരക്കുകള്‍ നിശ്ചയിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഹജ്, ഉംറ മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ല. എന്നാല്‍ ഹോട്ടല്‍ മുറി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബദാം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

0
ആരോഗ്യകരമായ നട്‌സുകളിൽ ഒന്നാണ് ബദാം. ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹരോഗികൾക്കും...

പുല്‍പള്ളിയില്‍ കഞ്ചാവുമായി യുവാക്കള്‍ പോലീസിന്റെ പിടിയില്‍

0
സുല്‍ത്താന്‍ ബത്തേരി: പുല്‍പള്ളിയില്‍ കഞ്ചാവുമായി യുവാക്കള്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി...

ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

0
കോളുകൾക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള അപ്ഡേഷനുമായി വാട്ട്സാപ്പ്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ...

അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

0
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി....