കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം ; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെ.ടി ജലീലില്‍ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ നിലവില്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനാകില്ല. ഇഡി വ്യക്തമാക്കി. ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എം.എല്‍.എ യുമായ കെ.ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇ.ഡി ഓഫിസില്‍ നേരിട്ടെത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്. ഇതിന് പുറമേ കുഞ്ഞാലിക്കുട്ടി മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...