അന്തര്‍ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരനെ തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളാ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അന്തര്‍ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരനെ തമിഴ്‌നാട്ടില്‍ വച്ച്‌ കേരളാ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റില്‍ റംസാന്‍ അലി (35) യെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനും സംഘവും പിടികൂടിയത്. കോഴിക്കോട്ട് എംഡിഎംഎ പിടികൂടിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് റംസാന്‍ അലിയെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഈ കേസിലെ രണ്ടാം പ്രതി അന്‍വര്‍ തസ്ലീമിനൊപ്പം ഇയാള്‍ കുവൈത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചെന്നൈയില്‍ ട്രിപ്പ്ളിക്കെയിന്‍ എന്ന സ്ഥലത്ത് നിന്നാണ് റംസാന്‍ മയക്കു മരുന്ന് സംഘടിപ്പിക്കുന്നത്. കേസിലെ മറ്റൊരു കണ്ണിയായ തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയായ വിനോദ് കുമാറിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പട്ടു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ പോലീസ് ഇയാള്‍ താമസിക്കുന്ന ചേരിയിലെ വീട് വളഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.

പ്രദേശവാസികളുടെ സഹായത്തോടെ വിനോദ് പോലീസിനെ ആക്രമിച്ച്‌ ജീപ്പ് കത്തിക്കാന്‍ ശ്രമിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. മയക്കുമരുന്ന് സംഘത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...