ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : നാദാപുരത്ത് ഒരാള്‍ കൂടി അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

നാദാപുരം : നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. കുറ്റ്യാടി വടയം സ്വദേശി വെള്ളാപറമ്പത്ത് റുംഷാദി (29) നെയാണ് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ പോലീസ് ഇയാളെ കസ്​റ്റഡിയിലെടുക്കുകയും നാദാപുരം സ്​റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ജാതിയേരി തയ്യുള്ളതില്‍ കുഞ്ഞാലി ഉള്‍പ്പെടെ നാല് പേരുടെ പരാതിയിലാണ് അറസ്​റ്റ്​. കല്ലാച്ചിയിലെ ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ മാത്രം ആറ് കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. കുറ്റ്യാടിയിലെയും പയ്യോളിയിലെയും ശാഖകളിലും നിക്ഷേപകരുടെ കോടികൾ നഷ്​ടമായതായി പരാതിയുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...