കേരള കോൺഗ്രസ്സിന് കാഞ്ഞിരപ്പള്ളി , ഇരിക്കൂര്‍ സീറ്റുകള്‍ സിപിഐ വിട്ടുനല്‍കും ; ലക്ഷ്യം ഭരണത്തുടർച്ച

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ്സിന് വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ സിപിഐ വിട്ടുനൽകും. ഭരണത്തുടർച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ സീറ്റ് വിഭജനത്തിൽ കൂടുതൽ കടുംപിടുത്തം വേണ്ട എന്ന നിലപാടിലാണ് സിപിഐ. മധ്യതിരുവിതാംകൂറിൽ മുന്നേറ്റമുണ്ടാക്കാൻ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യും എന്ന വിലയിരുത്തലിൽ കാഞ്ഞിരപ്പള്ളിയ്ക്കായി ബലംപിടുത്തം വേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

കാഞ്ഞിരപ്പള്ളിയ്ക്ക് പകരം ചങ്ങനാശ്ശേരി സീറ്റാണ് സിപിഐ ചോദിച്ചിരിക്കുന്നത്. പക്ഷെ പരമ്പരാഗതമായി കേരള കോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന സീറ്റായതിനാൽ ചങ്ങനാശ്ശേരി വിട്ടുനൽകാൻ ജോസ് കെ. മാണി തയ്യാറല്ല. പാർട്ടി ഉന്നതാധികാരസമിതിയംഗം ജോബ് മൈക്കിൾ, യുവനേതാവ് വിജയ് ജോസ് എന്നിവരാണ് ഈ സീറ്റിലേക്ക് ജോസ് കെ. മാണിയുടെ മനസ്സിൽ. കൂടാതെ ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് കൂടിയായതിനാൽ വെച്ചു മാറ്റത്തിന് മാരത്തൺ ചർച്ചകൾ തന്നെ വേണ്ടി വരും.

ചങ്ങനാശ്ശേരിയിൽ അഡ്വക്കേറ്റ് മാധവൻ പിള്ള, ജില്ലാ സെക്രട്ടറി സി കെ ശശിധരൻ എന്നിവരുടെ പേരുകളാണ് പാർട്ടി മുന്നോട്ടു വെക്കുന്നത്. ഇതു കൂടാതെ കേരള കോൺഗ്രസ്സിനായി ഇരിക്കൂർ വിട്ടു നൽകാനും സിപിഐയ്ക്ക് സമ്മതമാണ്. സിപിഐയ്ക്ക് വിജയസാധ്യതയില്ലാത്ത ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഒരെണ്ണം വിട്ടുനൽകാനും ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ സിപിഐ മത്സരിക്കുന്ന സീറ്റുകൾ ഇക്കുറി 25 ആയി കുറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...