മാണി സി.കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

പാലാ : മാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള കോണ്‍ഗ്രസ് നിലപാടും സംബന്ധിച്ച രാഷ്ട്രീയ വിശദീകരണമാണ് ജോസ് കെ. മാണിയുടെ ലക്ഷ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ പാലായില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ തിരികെ പിടിക്കാന്‍  ജോസ് കെ. മാണിയും രംഗത്ത് ഇറങ്ങുകയാണ്.

എന്നാല്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ നേതാക്കള്‍ ഒഴിഞ്ഞുമാറി. ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രയോഗത്തിലും മറുപടിയില്ല. ഇതിനിടെ എല്‍ഡിഎഫ് യോഗത്തില്‍ സിറ്റിംഗ് എംഎല്‍എമാരെ പങ്കെടുപ്പിക്കാത്തതില്‍ പാര്‍ട്ടിയില്‍ അതൃപ്തികള്‍ പുകയുകയാണ്. മുന്നണിയില്‍ ജോസ് കെ. മാണിയേക്കാള്‍ പ്രാധാന്യം നേടാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയാണെന്ന വികാരം ശക്തമാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്താന്‍ കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ വിട്ടു നിന്നതും ശ്രദ്ധേയമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...