ബിജെപി വിരുദ്ധ ചേരിയിൽ സിപിഐ എമ്മും കോൺഗ്രസും ഒന്നിക്കണം ; സത്യദീപം മുഖപ്രസംഗം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ബദൽ നീക്കത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് വേണ്ടെന്ന സിപിഐ എം നിലപാട് പരിതാപകരമാണെന്ന് സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. ബി.ജെ.പി വിരുദ്ധ ചേരിയിൽ സിപിഐ എമ്മും കോൺഗ്രസും ഒന്നിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തിനടിയിൽപ്പെട്ട് വിശാല മതേതര മുന്നണിയുടെ രൂപീകരണ ചര്‍ച്ചകളെ പാതി വഴിയിലുപേക്ഷിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് പരിതാപകരമെന്നേ പറയാവൂ.  തെരഞ്ഞെടുപ്പിനു മുമ്പുള്ള ദേശീയ മുന്നണി നീക്കം അനാവശ്യമാണെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് ബി.ജെ.പി. ഇതര ദേശീയ ബദലിന്റെ ദിശ തെറ്റിക്കുമെന്നുറപ്പാണ്.

ധാരണകള്‍ പ്രാദേശികതലത്തില്‍ മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂടിച്ചേരലിനുള്ള നയവും ന്യായവും കണ്ടെത്തുക എളുപ്പമായിരിക്കില്ലെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. മൃദു ഹിന്ദുത്വ നിലപാടിലൂടെ ഭൂരിപക്ഷ പിന്തുണയുറപ്പാക്കാമെന്ന പഴകിപ്പൊളിഞ്ഞ മതാതുര നയവുമായി മുന്നോട്ടെന്ന കോണ്‍ഗ്രസ് നിലപാട് തിരുത്തപ്പെടണം. ഏറ്റവും ഒടുവില്‍, മധ്യപ്രദേശില്‍, കോണ്‍ഗ്രസ്സുകാര്‍ രാമനാമം ജപിക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അതിന്റെ മതേതര പാരമ്പര്യത്തെ പരിഹസിക്കുന്നുവെന്നു മാത്രമല്ല ബി.ജെ.പിയുണ്ടാക്കുന്ന അജണ്ടകളെ അന്ധമായി അനുഗമിക്കുന്ന അപഹാസ്യരീതികളെ അത് എപ്പോഴും അവലംബിക്കുന്നുവെന്ന ഗുരുതര പ്രശ്‌നവുമുണ്ടെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...