ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കലാപത്തിന്റെ ആസൂത്രകരില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവും. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി പോലീസിന്റെ സപ്ലിമെന്ററി ചാര്‍ജ് ഷീറ്റിലാണ് ഇവരുടെ പേരുകളുള്ളത്.
ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാവ് രാഹുല്‍ റോയ്, പ്രശസ്ത സാമ്ബത്തിക വിദഗ്ധ ജയതി ഘോഷ് തുടങ്ങിയ പ്രമുഖരുടെ പേരും ചാര്‍ജ് ഷീറ്റിലുണ്ട്. പൗരത്വ ഭേദഗതി നിയമം ഇസ്ലാംവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും സിഎഎ വിരുദ്ധ കലാപകാരികളോട് അക്രമത്തിന്റെ ഏതറ്റം വരെയും പോകാനും ഇവര്‍ ആഹ്വാനം ചെയ്തതിന് തെളിവുകളുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് വെളിപ്പെടുത്തുന്നു. ഫെബ്രുവരി 23 മുതല്‍ 26 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 581 പേര്‍ക്ക് കലാപത്തില്‍ പരിക്കേറ്റു. ഇവരില്‍ 97 പേര്‍ക്കും വെടിയേറ്റാണ് പരിക്ക്.