കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് അവസാനം ആലപിച്ചതിനെതിരെയും കൗണ്‍സിലിൽ പ്രമേയം പാസാക്കി. ടിവികെ സർക്കാർ പുരോഗമന മത നിരപേക്ഷത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രത്തിനെതിരെ നിലപാട് എടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും കൗണ്‍സില്‍ വിലയിരുത്തി. കൂടാതെ ബിജെപി സർക്കാരിന്‍റെ വർഗീയ വിരുദ്ധ നയങ്ങൾക്ക് എതിരെ ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര നടത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി രാജ പറഞ്ഞു.

ഇന്ത്യ നക്സൽ മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞതായും അതിന്‍റെ പേരിൽ ദളിതർക്ക് എതിരെയും ഗോത്ര വിഭാഗത്തിനെതിരെയുമുള്ള അക്രമം വർധിച്ചിരിക്കുകയാണ്. ആ കണക്കുകൾ അമിത് ഷാ പാർലമെന്‍റിൽ വെക്കുമോ? എന്നും രാജ ചോദിച്ചു. സിപിഐ നാഷണൽ കൗൺസിൽ യോഗത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തില്ല എന്ന ആരോപണത്തിലും അദ്ദേഹം പ്രതികരണം നടത്തി. മിക്ക നേതാക്കളും പങ്കെടുത്തു എന്നും കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിൽ നിന്നും പാർട്ടി സെക്രട്ടറിമാർ പങ്കെടുത്തു. മറ്റുള്ളവർക്ക് പ്രാദേശികമായി ഉള്ള തിരക്കുകൾ കാരണമാണ് പങ്കെടുക്കാൻ സാധിക്കാഞ്ഞത്. പ്രതിഷേധം കാരണമല്ല നേതാക്കൾ പങ്കെടുക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...