കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ – കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ – കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം. കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ്പ് യോഗം വിളിച്ചത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. യോ​ഗത്തിൽ കണ്ണൂർ ജില്ലയിലെ കെസി, കെ സുധാകരൻ പക്ഷക്കാർ പങ്കെടുക്കും. കേരളത്തിൽ മുഖ്യമന്ത്രി ചർച്ച പുരോ​ഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് കെ മുരളീധരൻ, കെ. സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ് യോഗം എന്നതും ശ്രദ്ധേയം. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്. മുൻ പിസിസി അധ്യക്ഷന്മാരെയാണ് വിളിപ്പിച്ചത്. നാളെ എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് ചർച്ച നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം.

കെസി വേണുഗോപാലിനെ പരി​ഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മുരളിയെ വിളിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...