സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം 6,7,8 തീയതികളില്‍ വടശ്ശേരിക്കരയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം 6,7,8 തീയതികളില്‍ വടശേരിക്കരയില്‍ നടക്കും. സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം 6നും 7,8 തീയതികളില്‍ പ്രതിനിധി സമ്മേളനവുമാണ് നടക്കുന്നത്. 6ന് മണ്ഡലത്തിലെ വിവിധ ക്രേന്ദ്രങ്ങളില്‍ നിന്നും ജാഥകള്‍ എത്തും. പാറേക്കടവിലെ എം.വി വിദ്യാധരന്‍റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ഉച്ചയ്ക്ക് 1ന് ആരംഭിക്കുന്ന പതാക ജാഥ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ ഉദ്ഘാടനം ചെയ്യും. നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി എം.ശ്രീജിത്ത് ജാഥാ ക്യാപ്ടനും പെരുനാട് ലോക്കല്‍ സെക്രട്ടറി സി സുരേഷ് വൈസ് ക്യാപ്ടനും വെച്ചൂച്ചിറ ലോക്കല്‍ സെക്രട്ടറി സജിമോന്‍ കടയനിക്കാട് ഡയറക്ടറുമായുള്ള ജാഥ നാറാണംമൂഴി, വെച്ചൂച്ചിറ, പെരുനാട് പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വടശേരിക്കരയിലെത്തും. വലിയകാവ് കാവുംമണ്ണില്‍ പാപ്പച്ചന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ അങ്ങാടി ലോക്കല്‍ സെക്രട്ടറി ജോര്‍ജ് മാത്യു നയിക്കും. മണ്ഡലം സെക്രട്ടറിയേറ്റംഗം വി.ടി ലാലച്ചന്‍ ജാഥ ഉദ്ഘാടനം ചെയ്യും. രാജേഷ് ഉന്നക്കാവില്‍ വൈസ് ക്യാപ്ടനും സതീഷ് കുമാര്‍ ഡയറക്ടറുമായുള്ള ജാഥ അങ്ങാടി പഞ്ചായത്തിലും റാന്നി പഞ്ചായത്തിലും സഞ്ചരിച്ച് വടശേരിക്കര കുംബളാംപൊയ്കയിലെത്തും.

തോട്ടമണ്‍ പോത്തന്‍ കോവൂര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ റാന്നി ലോക്കല്‍ സെക്രട്ടറി സി.ടി കുര്യാക്കോസ് നയിക്കും. ജില്ലാ കൗണ്‍സിലംഗം ലിസി ദിവാന്‍ ജാഥ ഉദ്ഘാടനം ചെയ്യും. രഞ്ജിത്ത് കേളാശേരില്‍ വൈസ് ക്യാപ്ടനും തെക്കേപ്പുറം വാസുദേവന്‍ ഡയറക്ടറുമായുള്ള ജാഥ റാന്നി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് വടശേരിക്കര കുംബളാംപൊയ്കയിലെത്തിച്ചേരും. ഐത്തലയിലെ സുരേഷ് ജേക്കബ് സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന കപ്പിയും കയറും വഹിച്ചുകൊണ്ടുള്ള ജാഥ മണ്ഡലം സെക്രട്ടറിയേറ്റംഗം ആര്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. പഴവങ്ങാടി ലോക്കല്‍ സെക്രട്ടറി സുരേഷ് അമ്പാട്ട് ക്യാപ്ടനും പി.ആര്‍ ഷിജി വൈസ് ക്യാപ്ടനും കെ.കെ വിലാസിനി ഡയറക്ടറുമായുള്ള ജാഥ പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വടശേരിക്കരയിലെത്തും. ഇടത്തറയില്‍ പി.ജെ ബാബുവിന്‍റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ റാലി വടശേരിക്കര ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാല നയിക്കും. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, പ്രസിഡന്‍റ് പി അനീഷ് മോന്‍ എന്നിവര്‍ വൈസ് ക്യാപ്ടന്‍മാരും പി.സി സജി ഡയറക്ടരുമാണ്. ജാഥകള്‍ എല്ലാം കുംബളാംപൊയ്കയില്‍ സംഗമിച്ചശേഷം പ്രകടനമായിട്ടാണ് സമ്മേളന നഗറായ വടശേരിക്കരയിലെ കാനം രാജേന്ദ്രന്‍ നഗറില്‍ എത്തിച്ചേരുന്നത്.

സമ്മേളന നഗറില്‍ എത്തിച്ചേരുന്ന കൊടിമരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി രതീഷ് കുമാര്‍, പതാക മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ദീപശിഖ ജില്ലാ കൗണ്‍സിലംഗം ടി.ജെ ബാബുരാജ്, ബാനര്‍ ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, കപ്പിയും കയറും മണ്ഡലം സെക്രട്ടറിയേറ്റംഗം സജിമോന്‍ കടയനിക്കാട് എന്നിവര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പൊതുസമ്മേളനം കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സന്തോഷ് കെ.ചാണ്ടി അധ്യക്ഷത വഹിക്കും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി രതീഷ് കുമാര്‍, മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, ജോയി വള്ളിക്കാല എന്നിവര്‍ പ്രസംഗിക്കും.
7 ന് വടശേരിക്കര എം.വി വിദ്യാധരന്‍ നഗറില്‍ (കര്‍മ്മേല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ഡി സജി, അഡ്വ.കെ.ജി രതീഷ് കുമാര്‍, ടി മുരുകേഷ്, കെ പത്മിനിയമ്മ, അഡ്വ.സുഹാസ് എം.ഹനീഫ്, എം.വി പ്രസന്നകുമാര്‍, എ.അനിജു എന്നിവര്‍ പ്രസംഗിക്കും. 8ന് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്ത് സമ്മേളനം അവസാനിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സന്തോഷ് കെ.ചാണ്ടി, കണ്‍വീനര്‍ ജോജോ കോവൂര്‍ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...