ന്യൂഡൽഹി : ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു ആ ചിത്രം മാറ്റിയെടുക്കാനായി. ഇന്ത്യ ഒരു തരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചു. പാർട്ടികൾക്കിടയിൽ ആനെെക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി എത്രയും വേഗം പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഷകാല സമ്മേളനത്തിന് ഇനിയും ഒരു മാസം ഉണ്ട്. അതിന് മുൻപ് പ്രത്യേക സമ്മേളനം വിളിച്ച് സർക്കാർ വിഷയം ചർച്ച ചെയ്യണം. സംയുക്ത സൈനിക മേധാവിയടക്കം പല രീതിയിൽ നിലപാട് പറയുന്നു. ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ ചർച്ച നടക്കുന്നു. പാർലമെന്‍റ് സമ്മേളനം വിളിച്ച് അക്കാര്യം ലോകത്തോട് പറയണംയ. ട്രംപിന്‍റെ അവകാശ വാദത്തിലും നിലപാട് വ്യക്തമാക്കണം. നാളെ വിദേശകാര്യ മന്ത്രിയെ കാണും. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























