സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന് വിവിധ ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തി ചേര്‍ന്നതോടെ ആവേശ ഉജ്ജ്വല തുടക്കമായി. പതാക, ബാനര്‍, കൊടിമര ജാഥകളാണ് സമ്മേളന നഗരിയായ കെ തങ്കപ്പന്‍ നഗറില്‍ എത്തിച്ചേര്‍ന്നത്. പതാക ജാഥ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയിലെ പെരുമ്പാറയിലെ ജിഞ്ചു കെ.ജോസ് സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ വലിയകാവിലുള്ള കാവുംമണ്ണില്‍ പാപ്പച്ചന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ബാനര്‍ പെരുനാട് പുതുക്കടയിലെ വാസുദേവന്‍ പിള്ള സ്മൃതി മണ്ഡപത്തില്‍ നിന്നുമാണ് എത്തിച്ചത്.

കൊടിമരം ജില്ലാ കൗണ്‍സിലംഗം മനോജ് ചരളേലും ബാനര്‍ മണ്ഡലം സെക്രട്ടറി കെ സതീശും പതാക ജില്ലാ കൗണ്‍സിലംഗം ലിസി ദിവാനും ഏറ്റുവാങ്ങി. ജാഥാ സംഗമം ജില്ലാ അസി.സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ സതീശ് അധ്യക്ഷത വഹിച്ചു. ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, ടി.പി അനില്‍കുമാര്‍, വി.ടി ലാലച്ചന്‍, എസ്.എസ് സുരേഷ്, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ജാഥകള്‍ക്ക് പി.ടി മാത്യു, പ്രകാശ് പി.സാം, ജെയിംസ് ജോണ്‍, അനില്‍ കേഴപ്ലാക്കല്‍, കെ എ തന്‍സീര്‍, സജിമോന്‍ കടയനിക്കാട്, ജോര്‍ജ് മാത്യു, എ.ജി ഗോപകുമാര്‍, എന്‍.ജി പ്രസന്നന്‍, ഡി ശ്രീകല, സി.സുരേഷ്, ലിജോസാം, കബീര്‍ തുലാപ്പള്ളി, അനില്‍ അത്തിക്കയം, പി.എസ് സതീഷ് കുമാര്‍, പി.പി സോമന്‍, എം.ബി ബിജു, ശിവന്‍കുട്ടി അയിരൂര്‍, ജോയി വള്ളിക്കാല, ജോജോ കോവൂര്‍, എം ശ്രീജിത്ത്, വിപിന്‍ പൊന്നപ്പന്‍, ഹാപ്പി പ്ലാച്ചേരി, ലിബു തൊട്ടിയില്‍, ജെസ് ലി ടി.വര്‍ഗീസ്, പി.എച്ച് ഹസീന, സോനുസാം എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നു രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ആര്‍ ചന്ദ്രമോഹന്‍, ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ജില്ലാ അസി.സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ജിജി ജോര്‍ജ്, ജില്ലാ എക്സിക്യൂട്ടീവംഗം എം.പി മണിയമ്മ, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പുകര രാധാകൃഷ്ണന്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് സുഹാസ് എം.ഹനീഫ്, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് എ.അനിജു എന്നിവര്‍ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...