കോട്ടയം: ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ആശയ വ്യത്യാസങ്ങള്‍. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ധാരണ ആകാത്തതിനെ തുടര്‍ന്നാണ് ജോസിന്റെ മുന്നണി പ്രവേശനം വൈകിയത്. സീറ്റുകളിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു എന്നാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കങ്ങളിലൂടെ മനസ്സിലാകുന്നത്. ജോസ് മുന്നണി പ്രവേശനം പ്രഖ്യാപിച്ച ശേഷം സിപിഐ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നല്‍കില്ലെന്നാണ് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എങ്കിലും പരസ്യമായി പ്രതികരിക്കില്ല എന്നാണ് കോട്ടയം സിപിഐ നേതൃത്വം അറിയിച്ചത്.
സീറ്റുകളിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു ; കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു നല്‍കില്ലെന്ന് സിപിഐ
RECENT NEWS
Advertisment



























