സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പൊട്ടിത്തെറി ; പി ഒ സലാo യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലാണ് സീറ്റ് നിര്‍ണയത്തെ ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി രൂപപ്പെട്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ പി ഒ സലാമാണ് സ്ഥാനം രാജിവെച്ചതായി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 18ാം ഡിവിഷനില്‍ നേരത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് കൗണ്‍സിലറായുണ്ടായിരുന്നത്.

പി ഒ സലാമിന്റെ ഭാര്യയായിരുന്നു കൗണ്‍സിലര്‍. ഇത്തവണ ജനറല്‍ സീറ്റായതോടെ മല്‍സരരംഗത്തിറങ്ങിയ സലാമിനെ പിന്തുണയ്ക്കാന്‍ ലീഗ് തയ്യാറാവാതെ വന്നതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നേതാവ് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞതവണ യുഡിഎഫിനെതിരേ ജനകീയ മുന്നണി തീര്‍ത്ത പ്രതിരോധം വിജയിച്ച സ്വതന്ത്രനെ ചാക്കിലാക്കിയാണ് ലീഗ് ഭരണം പിടിച്ചത്. അന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് ജനകീയ മുന്നണിയിലുണ്ടായിരുന്നു. ഇവര്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് യുഡിഎഫിലേക്ക് തിരിച്ചുപോയിരുന്നു. പുതുതായി പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി യുഡിഎഫ് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...