രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കും ; വിപ്ലവ നീക്കവുമായി സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഘടനാ രംഗത്ത് വിപ്ലവകരമായ നീക്കവുമായി സിപിഐ . സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിലൂടെ ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സംഘടനകാര്യങ്ങളെപ്പറ്റിയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പരസ്യമാക്കില്ല.സംഘനാപരമായി രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടുമാണ് സിപിഐ സംസ്ഥാന സമ്മേളനങ്ങളില്‍ അവതരിപ്പിക്കുക.

പാര്‍ട്ടി സമ്മേളനത്തില്‍ മാത്രം അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്താന്‍ സിപിഐ ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട് ശേഷം റിപ്പോര്‍ട്ടുകള്‍ ചോരുന്നത് സ്ഥിരമാകുന്നതും പ്രതികൂലമായ വാര്‍ത്തകള്‍ വരുന്നതുമാണ് സിപിഐയേ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ റിപ്പോര്‍ട്ടും നല്‍കാനാണ് ആലോചന.

മുന്നണിക്കുള്ളിലെയും സര്‍ക്കാരിലെയും സമീപനത്തെപ്പറ്റി പരാമര്‍ശിക്കേണ്ടതും സഖ്യകക്ഷികളോടുള്ള സമീപനത്തെപ്പറ്റി പരാമര്‍ശിക്കേണ്ടതും രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറിക്ക് എതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ഇടംപിടിക്കുമോ എന്നതാണ് അറിയേണ്ടത്.

പാര്‍ട്ടിയേയും മുന്നണിയും ബാധിക്കാത്ത തരത്തില്‍ പരമാവധി സ്വയം വിമര്‍ശനങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുകയെന്ന സൂചന സംസ്ഥാന കൗണ്‍സിലില്‍ തന്നെ പാര്‍ട്ടി നേതൃത്വം നല്‍കി കഴിഞ്ഞു. ഈ മാസം  30ന് തിരുവനന്തപുരത്ത് തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച അവസാനിച്ച സംസ്ഥാന കൗണ്‍സില്‍ അന്തിമമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....