നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റുകള്‍ കുറയുമെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത്തവണ സീറ്റുകള്‍ കുറയുമെന്ന് സിപിഐ. 2016 ലെ 91 സീറ്റ് പ്രകടനം ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടാകില്ലെന്നും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നുമാണ് സിപിഐ വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സിപിഐ സമ്പൂര്‍ണ്ണ നേതൃയോഗമാണ് ഇക്കാര്യം പറഞ്ഞത്.

ഇത്തവണ 25 സീറ്റിലാണു സിപിഐ മത്സരിച്ചത്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയെങ്കില്‍ ഇത്തവണ 13 സീറ്റിലാണ് പാര്‍ട്ടി വിജയം കണക്കാക്കുന്നത്. 13 മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. 76 മുതല്‍ 83 വരെ സീറ്റുകള്‍ നേടി ഇടത് മുന്നണിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം. ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്.

നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി  എന്നിവിടങ്ങളില്‍ ബലാബലം മത്സരമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനു മുകളില്‍ നേടാനാകുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്. എന്തുവന്നാലും തിരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...