സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല :

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വി ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ്. ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം.

തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെയെന്ന് വി ഡി സതീശൻ പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മർക്കെതിരെ സിപിഐഎം നടപടി എടുക്കാത്തത് ഭയന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...