എസ് ഡി പി ഐ യുടെ വോട്ട് ലഭിച്ചതിൽ പ്രതിഷേധിച്ച്  കോട്ടാങ്ങൽ പഞ്ചായത്തിലെ പ്രസിഡൻറും-വൈസ് പ്രസിഡൻ്റും രാജി വെച്ചു 

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ  നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക്   വിജയിച്ച  പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫും, വൈസ് പ്രസിഡൻറായ  ജമീലാ ബീവിയും   സ്ഥാനമേൽക്കുന്നതിന് തൊട്ടു മുൻപ്   എസ്.ഡി.പി.ഐ പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് ഇരുവരും രാജിവെച്ചു . ഇരുവരും രാജിവെച്ചത് നാടകീയ സംഭവ വികാസങ്ങൾക്കാണ്  വഴിതെളിച്ചത് .

ബുധനാഴ്ച  രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും, ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ട  അംഗങ്ങളായ പതിമൂന്ന്  പേരും സന്നിഹിതരായിരുന്നു . ഇതിൽ എൽ.ഡി.എഫിന് – അഞ്ച്  അംഗങ്ങളും  എൻ.ഡി.എയ്ക്ക് അഞ്ച് അംഗങ്ങളും എസ്.ഡി.പി.ഐയ്ക്ക് ഒരംഗവും  കോൺഗ്രസിന് ഒരംഗവും  കേരളാ കോൺഗ്രസ് ജോസഫിന് ഒരംഗവുമാണ് ഉള്ളത് .

തിരഞ്ഞെടുപ്പ് നടപടികളിൽ ആരംഭിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. രാവിലെ 11ന് നടന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനു ജോസഫിന് 6 വോട്ടും, എൻ ഡി.എ.യിലെ ദീപ്തി ദാമോദരന് 5 വോട്ടും ലഭിച്ചു. ബിനു ജോസഫ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം രാജിവെച്ചു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.എ. ജമീലാബീവിക്ക് 6 വോട്ടു, എൻ.ഡി.എ.യിലെ സി.ആർ. വിജയമ്മക്ക് 5 വോട്ടും ലഭിച്ചു. എം.എ ജമീലാ ബീവി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം രാജിക്കത്ത് നൽകുകയായിരുന്നു.

അഭിമന്യു വധക്കേസിലെ പ്രതികളിൽ ഒരാളുടെ നാടായ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചാൽ സ്ഥാനങ്ങൾ രാജിവെയ്ക്കുമെന്ന് എൽ.ഡി.എഫ് നേരത്തേ അറിയിച്ചിരുന്നു  . ഇതോടെ വരും ദിവസങ്ങളിൽ പഞ്ചായത്തിൽ  കൂടുതൽ നാടകീയ സംഭവങ്ങൾ അരങ്ങേറുമെന്നാണ് അണിയറ രഹസ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...