അര്‍ജുന്‍ ആയങ്കിക്കായി പത്തനംതിട്ടയിലെ വീടുകളില്‍ റെയ്ഡ് നടത്തിയതില്‍ പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കാട്ടാമലയില്‍ അര്‍ജുന്‍ ആയങ്കിക്കായി വീടുകളില്‍ പോലീസ് പരിശോധന നടത്തിയതില്‍ പരാതി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയാണ് മനുഷ്യാവകാശ കമ്മീഷനിലും എസ്‌സി-എസ്ടി കമ്മീഷനിലും പരാതി നല്‍കിയത്. സിപിഐഎം എല്‍സി സെക്രട്ടറി നിതിന്‍കുമാറാണ് പരാതി നല്‍കിയത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി എന്നാണ് പരാതി. മാന്യത ഇല്ലാത്ത ഭാഷ പൊലീസ് പ്രയോഗിച്ചതായും പരാതില്‍ പറയുന്നു. സ്ത്രീയുടെ കയ്യില്‍ പോലീസ് കടന്നുപിടിച്ചെന്ന ആരോപണവുമുണ്ട്. പോലീസിന് ലഭിച്ച വിവരം എങ്ങനെ സ്ഥിരീകരിച്ചു എന്ന് കണ്ടെത്തണമെന്നും സംഭവത്തില്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിരപരാധികളുടെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയതെന്നും പോലീസ് അതിക്രമത്തിനെതിരെ നടപടി വേണമെന്നുമാണ് നിതിന്‍ കുമാര്‍ പറയുന്നത്.

അര്‍ജുന്‍ ആയങ്കിക്കായി പോലീസ് പത്തനംതിട്ടയിലെ സിപിഐഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. മല്ലപ്പള്ളി കാട്ടാമലയിലെ സിപിഐഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതിനെതിരെ സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ചും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...