സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളില്‍ ഔദ്യോഗിക പാനലിലെ പരാജയപ്പെടുത്തിയതിന് പിന്നില്‍ സംഘടിതമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള മറുപടിയും ജില്ലാ സമ്മേളനത്തില്‍ ഇന്നുണ്ടാകും. നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് നടക്കുക. എന്‍.എന്‍ കൃഷ്ണദാസ്, വികെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍, ഇന്‍.എന്‍ സുരേഷ് ബാബു എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...