റാന്നി: പഴവങ്ങാടി കരികുളത്ത് ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിൽ സിപിഐ(എം)നും ഡിവൈഎഫ്ഐക്കുമെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കും കടന്നാക്രമങ്ങൾക്കെതിരെ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മിഥുൻ മോഹൻ, സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ എബ്രഹാം, ഏരിയാ കമ്മിറ്റി അംഗം പ്രസാദ് എൻ ഭാസ്കരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് അലൻ ചേകോട്ട് എന്നിവര്‍ പ്രസംഗിച്ചു.