കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരായ സിപിഐഎം പ്രതിഷേധം ; ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎംന്റെ നേതൃത്വത്തിൽ 11 മുതൽ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധം കേരളത്തിന്‍റെ താക്കീതായി മാറും. എല്ലാ വർഷവും രണ്ടുകോടി തൊഴിൽ എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്‍റെ കാലത്ത്‌ രാജ്യത്ത്‌ തൊഴിലില്ലായ്‌മ രൂക്ഷമാണ്‌. തൊഴിലില്ലായ്‌മ നിരക്ക്‌ 7.14 ശതമാനത്തിൽനിന്ന്‌ 7.45 ആയി. കേന്ദ്ര പൊതുമേഖലയിൽ നാല്‌ ലക്ഷം ഒഴിവുണ്ടായിട്ടും നിയമനമില്ല. ലോകവിശപ്പ്‌ സൂചികയിൽ 121 രാജ്യങ്ങളിൽ 107ആം സ്ഥാനത്താണ്‌ ഇന്ത്യ. വിലക്കയറ്റം ഇന്ത്യൻ ഗ്രാമീണ മേഖലയിൽ 39 ശതമാനമായി ഉയർന്നു. കാർഷിക സബ്‌സിഡി ഇല്ലാതാക്കുകയും പൊതുവിതരണ സമ്പ്രദായം ദുർബലപ്പെടുത്തുകയും ചെയ്‌തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. അടിക്കടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിനാൽ വിലക്കയറ്റം കുതിച്ചുയരുന്നു. ഭക്ഷ്യ സബ്‌സിഡിയിൽ മാത്രം 90,000 കോടി രൂപയുടെ കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. നിത്യോപയോഗ സാധനങ്ങൾക്ക് പോലും അമിത ജിഎസ്‌ടി ചുമത്തുന്നു.

അതേസമയം വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക്‌ ഉയരുന്ന കേരളത്തെ തകർക്കാർ ശക്തമായ സാമ്പത്തിക ഉപരോധമാണ്‌ കേന്ദ്രം ഏർപ്പെടുത്തുന്നത്‌. പത്താം ധനകമീഷൻ 3.9 ശതമാനം നികുതി വിഹിതമാണ്‌ അനുവദിച്ചിരുന്നതെങ്കിൽ നിലവിൽ 1.9 ആക്കി. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായി. പൊതുകടമെടുപ്പിലും 8000 കോടി വെട്ടിക്കുറച്ചു. വിഹിതം വെട്ടിക്കുറയ്‌ക്കുന്നത് മൂലം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് തന്നെ സംസ്ഥാനത്തിന്റെ ബാധ്യതയായി. സാമൂഹ്യ സുരക്ഷാ പെൻഷന്റെ നാമമാത്ര വിഹിതം പോലും രണ്ട്‌ വർഷമായി കേരളത്തിന്‌ തരുന്നില്ല. ഈ സാഹചര്യങ്ങളിലാണ്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭമുയർത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തത്‌. പ്രതിഷേധത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭ്യർഥിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...