ശബരിമല വിഷയം : സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം. ശബരിമല വിഷയം കേരള സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ സിപിഐഎം അഭിമാനിയ്ക്കുന്നു എന്ന് മുഹമ്മദ് സലിം പറഞ്ഞു. ലിംഗത്തിന്റെ പേരിൽ വേർതിരിവ് പാടില്ല. ശബരിമല വിഷയത്തിലെ നിലപാട് സിപിഐഎം തിരുത്തിയിട്ടില്ല. വിഷയം പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ്. കേരള സിപിഐഎം ഘടകം വിജയകരമായി പ്രശ്നം കൈകാര്യം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. മേലെത്തട്ട് മുതല്‍ താഴേത്തട്ട് വരെ സിപിഐഎമ്മില്‍ ഒരേ നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.
വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ ഒന്നും വിശദീകരിക്കാനാകില്ല. വിധി വന്ന ശേഷം എല്ലാവരുടെയും അഭിപ്രായം ആരായുമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോള്‍ പ്രതികരിക്കുന്നത് അനുചിതമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...