ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ഏപ്രിൽ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന് എസ്.ബി.ഐ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അടുത്തിടെയായി വേഗം കൈവന്ന കോവിഡ് രണ്ടാം വ്യാപനം ഏപ്രിൽ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇനിയും രണ്ടു മാസത്തിലേറെ നിലനിൽക്കും. 25 ലക്ഷം പേർക്കെങ്കിലും ഇത് വന്നേ രണ്ടാം തരംഗം പിൻവാങ്ങൂ എന്നും റിപ്പോർട്ട് പറയുന്നു. ഫെബ്രുവരി 15 മുതലാണ് രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്. 100 ദിവസം നീണ്ടുനിൽക്കും. ഇനിയും ലോക് ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത് ഫലം നൽകില്ലെന്നും പകരം വാക്സിൻ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണം. 45 വയസ്സിനു മുകളിലുള്ളവർക്ക് നാലു മാസത്തിനകം വാക്സിൻ നൽകുന്നത് പൂർത്തിയാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അരലക്ഷം പിന്നിട്ട് കുതിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. മഹാരാഷ്ട്രയിൽ മാത്രം ഇത് 31,000 ലേറെയാണ് . 18 സംസ്ഥാനങ്ങളിൽ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....