സിപിഐഎം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തി വന്ന ജാഥ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുഖ്യമന്ത്രിക്കും പാർട്ടിക്കെതിരെയും നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങളെ തുറന്നു കാട്ടുന്നതിനായി സിപിഐ എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തി വന്ന ജാഥ സമാപിച്ചു. യോഗത്തിൽ കോന്നി താഴം ലോക്കൽ കമ്മിറ്റി അംഗം കെ പി ശിവദാസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ കെ വിജയൻ സ്വാഗതം പറഞ്ഞു. പയ്യനാമൺ, മാവനാൽ, ഐരവൺ, കോന്നി ടൗൺ, എലിയറയ്ക്കൽ, പുളിഞ്ചാണി, രാധ പടി , കല്ലേലി തോട്ടം എന്നിവടങ്ങളിൽ പര്യടനം നടത്തി. ജാഥ അട്ടച്ചാക്കൽ നിന്ന് ആരംഭിച്ചു കൊക്കാത്തോട് കറ്റിക്കുഴി മുണ്ടപ്ലാവ് ജംഗ്ഷനിൽ സമാപിച്ചു.

ജാഥാ ക്യാപ്റ്റൻ പി ജെ അജയകുമാർ, വൈസ് ക്യാപ്റ്റൻ ശ്യാംലാൽ, മാനേജർ മലയാലപ്പുഴ മോഹനൻ, ജാഥാ അംഗങ്ങളായ പിഎസ് ക്യഷ്ണകുമാർ ,എം എസ് ഗോപി നാഥൻ, സംഗേഷ് ജി നായർ, വി മുരളീധരൻ, തുളസീമണിയമ്മ, എം അനീഷ് കുമാർ, ആർ ഗോവിന്ദ് ,ജിജോമോഡി, ഏരിയ കമ്മിറ്റി അംഗം പി ആർ ശിവൻകുട്ടി ,കൊക്കാത്തോട് ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, പഞ്ചായത്തംഗങ്ങളായ വി കെ രഘു, ജോജു വർഗ്ഗീസ്എന്നിവർ യോഗത്തിൽ സംസാരിച്ചു. സമാപന സമ്മേളനം കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...