പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡില്‍ തൊഴിലുറപ്പ് സൈറ്റിൽ യൂണിയൻ പ്രവർത്തനം

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാടില്‍ തൊഴിൽ നിർത്തിവെപ്പിച്ച് യൂണിയൻ പ്രവർത്തനം. സമീപവാർഡിലെ മുൻ പഞ്ചായത്ത് മെമ്പറും ഇപ്പോൾ തൊഴിലുറപ്പ് മേറ്റുമായ രാധാ പ്രസന്നനാണ് സ്വന്തം സൈറ്റിലെ പണിസമയത്ത് മറ്റൊരു സൈറ്റിലെത്തി പണി നിർത്തി വെക്കാനും യൂണിയൻ പ്രവർത്തനം നടത്താനും ആവശ്യപ്പെട്ടത്.

തൊഴിൽ സമയത്തെ പാർട്ടി പ്രവർത്തനം കുറ്റകരമായതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾ ഇത് ചോദ്യം ചെയ്യുകയും അവരെ പറഞ്ഞയക്കുകയും ചെയ്തു. തൊഴിലാളികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ഇതിനെതിരെ ജില്ലാ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക്‌ പരാതി നല്‍കി. ഇത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...