കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. കാപ്പ കേസിലെ പ്രതിയായ സുഗതനെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങ് വെച്ചിരുന്നില്ല. ബിനു ഐ പി അടക്കമുള്ള സിപിഐഎം നേതാക്കളെ കൊണ്ടുവരുമ്പോൾ കയ്യിൽ വിലങ്ങു വയ്ക്കുന്നു. ബിജെപിക്ക് എന്ത് സഹായവും സർക്കാർ ചെയ്തുകൊടുക്കുന്നു. വിയ്യൂർ ജയിലിൽ നിന്നും കൊണ്ടുവന്ന നിരവധി കേസുകളിലെ പ്രതിയായ സുഗതന്റെ കൈയിലാണ് വിലങ്ങാണീക്കാതിരുന്നത്.സുഗതന പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ സമരം നേരത്തെ തുടങ്ങിയിരുന്നു. റിലെ സത്യാഗ്രഹം സമരം അവസാനിപ്പിക്കുന്നു. കാപ്പ പ്രതിയെ പുറത്തുവിടാൻ ആകില്ലെന്ന് ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്.

സുഗതൻ ഇനി ആറുമാസം ജയിലിലാണ്. തുടർച്ചയായി കൗൺസിലിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. തുടർന്ന് വരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി സമരമെങ്കിൽ സമരം അല്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും വി ജോയ് വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ കാപ കോർപ്പറേഷനായി മാറിയെന്ന് എസ്പി ദീപക് വിമർശിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ കീഴ് കോടതികളും മേൽ കോടതികളും ശരിവെച്ചു. കഴിഞ്ഞ ആറുമാസം നഗരസഭ പ്രവർത്തിച്ചത് ആർഎസ്എസ് കാര്യാലയമായി. നഗരസഭ പൊതുവിൽ ക്രിമിനൽ വൽക്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാ ക്രിമിനലുകളും കേന്ദ്രീകരിക്കുന്നത് മേയറുടെ ഓഫീസിലാണ്. സുഗതൻ ഇവിടെ എത്തിയാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എസ്പി ദീപക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...