പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ആരോപണങ്ങൾക്കെതിരെ സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ആരോപണങ്ങൾക്കെതിരെ സിപിഐഎം. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നടന്ന 17 സമ്മേളനങ്ങളിൽ മംഗലപുരം സമ്മേളനത്തിൽ നിന്ന് മാത്രമാണ് ഈ വാർത്ത വന്നത്. മധു മുല്ലശ്ശേരി പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചത് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള രീതി സിപിഐഎമ്മിനുണ്ട്. മംഗലപുരം സമ്മേളനത്തിൽ ഒരു പേര് കൂടി സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. അങ്ങനെയാണ് ജലീലിന് ഭൂരിപക്ഷം കിട്ടിയത്. ജനാധിപത്യപരമായ രീതിയിലാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മധു പറഞ്ഞ കാര്യങ്ങൾ അവാസ്തവമാണെന്നും വി ജോയ് പ്രതികരിച്ചു.

വി ജോയിക്കെതിരായ മധുവിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നവയല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. മധുവിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും രാഷ്ട്രീയക്കരുത്തില്ലാത്ത ആളാണ് മധുവെന്ന് മനസിലാക്കാൻ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ഏത് പാർട്ടിയിൽ പോകാനും അവകാശമുണ്ട്. പാർട്ടിയിൽ നിന്ന് പോകുന്നത് ആർക്കും പിടിച്ചുനിർത്താനാകില്ല. മധുവിന് സംഭവിച്ചത് ആത്മവിരാമമാണ്. മംഗലപുരം ഏരിയ സമ്മേളനം നല്ല നിലയിലാണ് പോയത്. സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വരുന്നത് സ്വാഭാവികമാണ്. സംഘടനാപരമായ ശക്തി ഇല്ലാത്തതുകൊണ്ടാണ് മധുവിന് പിന്തുണ ലഭിക്കാതിരുന്നത്. മധുവിനെതിരെ പാർട്ടിക്കുള്ളിൽ ലഭിച്ച പരാതികളെക്കുറിച്ച് ഇപ്പോൾ പറയില്ലെന്നും മധുവിനെ അനുനയിപ്പിക്കാനില്ലെന്നും കടകംപിള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...