എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ ആക്രമിച്ചത് വധശ്രമത്തിന് എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ഉപരോധിക്കാനാണ് സിപിഎം – ഡിവൈഎഫ് തീരുമാനം. തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്. വ്യാഴാഴ്ച രാത്രിയോടെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എഴുപതോളം പ്രവർത്തകർ ഉൾപ്പെട്ട മാർച്ച് പോലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

ലയണൽ മെസ്സിക്ക് ആദരം : ഒരു മിനിറ്റ് കൈയടിക്കും ; 10-ാം മിനിറ്റിൽ ഫുട്‌ബോൾ...

0
ബ്യൂണസ് ഐറിസ് : അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച അർജന്റീനയുടെ ഇതിഹാസ താരം...

ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

0
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ...