ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ നാണയത്തിൽ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റിന്റെ മുഖം ആലേഖനംചെയ്ത പ്രത്യേക നാണയം യു.എസ്. മിന്റ് ബുധനാഴ്ച വിപണിയിലെത്തിച്ചു. നാണയത്തിന്റെ മുൻവശത്താണ് ട്രംപിന്റെ മുഖം. മറുഭാഗത്ത് അമേരിക്കയുടെ ദേശീയചിഹ്നമായ ഗ്രേറ്റ് സീലും. സ്വർണനിറത്തിലുള്ള നാണയത്തിന്റെ മുകൾഭാഗത്ത് ‘ലിബർട്ടി’ എന്നും താഴെ ‘1776 – 2026’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരം നിലവിലുള്ള പ്രസിഡന്റിന്റെയോ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരുടെയോ ചിത്രം യു.എസ്. കറൻസിയിൽ ഉൾപ്പെടുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്.

എന്നാൽ, ചില വ്യക്തികളുടെയോ സംഭവങ്ങളുടെയോ സ്മരണയ്ക്കായി പ്രത്യേക നാണയങ്ങളിറക്കാനുള്ള അനുമതിനൽകാൻ ട്രഷറി സെക്രട്ടറിക്ക് അധികാരമുണ്ട്. ഈവർഷമാണ് യു.എസ്. കമ്മിഷൻ ഒാഫ് ഫൈൻ ആർട്സ് നാണയത്തിന് അനുമതി നൽകിയത്. കമ്മിഷനിലെ അംഗങ്ങൾ മറ്റാരുമല്ല, ട്രംപ് നിയമിച്ച മഹാന്മാർ തന്നെ. 25 നാണയങ്ങളുള്ള ഒരു റോളിന് 61 ഡോളറും 100 നാണയങ്ങളുള്ള ഒരു ബാഗിന് 154.50 ഡോളറുമാണ് വില. നാണയത്തിൽ തന്റെ മുഖം പ്രത്യക്ഷപ്പെട്ടത് അസാധാരണമാണെന്നായിരുന്നു നേരത്തേ ട്രംപ് വിനീതനായി പ്രതികരിച്ചത്. താൻ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു ; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

0
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ്...

ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

0
കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ...

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം ; അറസ്റ്റിലായ ശ്രീഹരിയുടെ...

0
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ...

ഡൽഹി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി ; നിർണായക വഴിത്തിരിവ്

0
ഡൽഹി : ഡൽഹി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ...