ലോക്കപ്പ് പൂട്ടാൻ മറന്നു ; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷാണ് (23) പോലീസിനെ കബളിപ്പിച്ചുകടന്നത്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതി രക്ഷപ്പെടാൻ കാരണമായത്. സംഭവംനടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്‌, പ്ലംബിങ്‌ സാമഗ്രികൾ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ അവ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ പ്രതിയെ വീട്ടുകാർതന്നെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ. അനിൽകുമാറാണ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചു. രണ്ട് പോലീസുകാർ മാത്രമാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പിൽക്കിടന്ന് ഉറങ്ങിപ്പോയ പ്രതി ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെ ഉണർന്നു. ലോക്കപ്പ് പൂട്ടിയിട്ടില്ലെന്നു മനസ്സിലായതോടെ വാതിൽതുറന്നു പുറത്തിറങ്ങി മതിൽചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി വ്യാഴാഴ്ച രാത്രിയും പോലീസ് തിരച്ചിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...

ലയണൽ മെസ്സിക്ക് ആദരം : ഒരു മിനിറ്റ് കൈയടിക്കും ; 10-ാം മിനിറ്റിൽ ഫുട്‌ബോൾ...

0
ബ്യൂണസ് ഐറിസ് : അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച അർജന്റീനയുടെ ഇതിഹാസ താരം...

ട്രംപിന്റെ മുഖമുള്ള നാണയം വിപണിയിലെത്തിച്ച് യുഎസ്

0
വാഷിങ്ടൺ : അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരുഡോളർ...

എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു ; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

0
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ്...