മരിച്ച യുവാവിനെ അനുഭാവിയാക്കാനായി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ മരണവീട്ടില്‍ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

ഇരട്ടി: മരിച്ച യുവാവിനെ അനുഭാവിയാക്കാനായി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ മരണവീട്ടില്‍ കൂട്ടത്തല്ല്.ഒടുവില്‍ മൃതദേഹം ഒരു വിഭാഗത്തിന്റെ പക്ഷത്തേക്കായപ്പോള്‍ ശ്മശാനവും സംഘര്‍ഷഭരിതവുമായി. നാലു പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പോലീസ് എത്തി കാവല്‍ നിന്നാണ് ഒടുവില്‍ ചിതയ്ക്ക് തീ കൊളുത്തിയത്. മൃതദേഹം കത്തി തീരുന്നതു വരെ പോലീസിന് കാവല്‍ നില്‍ക്കേണ്ടിയും വന്നു. കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി. പ്രജിത്താ(40)ണ് ഞായറാഴ്ച്ച മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുവനന്തപുരത്തുള്ള സഹോദരന്‍ വരുന്നതിനായി വൈകിട്ട് ഏഴുവരെ പൊതുദര്‍ശനത്തിന് വെച്ചു. സഹോദരനെത്തി മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്.

മുമ്ബ് ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍, പ്രജിത്തിന്റെ വീട്ടുകാര്‍ സി.പി.എം. അനുഭാവികളാണ്. മൃതദേഹം സംസ്‌കരിക്കാനെടുക്കവെ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ശാന്തിമന്ത്രം ചൊല്ലുമ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ മൃതദേഹത്തിനായി പിടിവലി നടത്തുകയായിരുന്നു. പിന്നീട് ചിതയിലേക്കെടുത്ത മൃതദേഹത്തിന് ചുറ്റും ഇരുവിഭാഗവും സംസ്‌കരിക്കാനെടുത്ത വിറകുമായി പോര്‍വിളിയും ഉന്തും തള്ളും മര്‍ദ്ദനവുമായി.ഇതിനിടെ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു പോലീസ് സ്‌റ്റേഷനുകളില്‍ നിന്നായെത്തിയ പോലീസ് സംഘത്തിന്റെ കാവലില്‍ ഒടുവില്‍ സംസ്‌കാരം നടത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...