കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. എസ്.ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പും അക്രമി സംഘം തര്‍ത്തതായാണ് വിവരം. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോകുന്നതിനിടെയാണ് ആക്രമണം. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
RECENT NEWS
Advertisment