കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം : ബി ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്‍. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടാക്കിയ വിഷയമായിരുന്നു ഇത്. ബിജെപിക്ക് ജയിച്ചുകയറുവാന്‍ ഏറ്റവും വലിയ സുവര്‍ണ്ണവസരമായിരുന്നു ഇത്.  പക്ഷേ നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ തോല്‍ക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. ബിജെപിയെ ജയിപ്പിയ്ക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയന്‍ തോല്‍ക്കണമെങ്കില്‍ ആരാ ദ ബെസ്റ്റ്, അത് കോണ്‍ഗ്രസാണ്. കേരളത്തിലെ ബിജെപി അണികളില്‍ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവര്‍ക്കും ഒരു സിപിഎം വിരുദ്ധ വികാരമാണ് മനസിലുള്ളത്.

വാസ്തവത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ ഭാഗമായി തന്നെ ഒരു കോണ്‍ഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതാണ്. ഈ മനോഭാവം പല ഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന് അത് ദോഷമാണ്, പക്ഷേ കോണ്‍ഗ്രസിന് ഗുണമാകുന്നു. ബിജെപി വളര്‍ന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കില്‍ രണ്ടാം സ്ഥാനക്കാരന്‍ ഇല്ലാതാവണം. എങ്കില്‍ മാത്രമേ ഒന്നാം സ്ഥാനക്കാരന്റെയടുത്ത് യുദ്ധം ചെയ്യാനാകൂയെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...