ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി തർക്കം ; വൈപ്പിനിൽ സിപിഐ ഓഫീസ് ആക്രമിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി വൈപ്പിനിൽ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് സി പി എം പ്രവർത്തകർ ആക്രമിച്ചു. ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സി പി ഐ മണ്ഡലം സെക്രട്ടറിക്ക് അടക്കം പരിക്കേറ്റത്. പാർട്ടി ഓഫീസ് ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ലെന്ന് സി പി ഐ ജില്ല സെക്രട്ടറി പറഞ്ഞു. സി പി എം പ്രതികരണം ലഭ്യമായിട്ടില്ല.

ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ തെര‌ഞ്ഞെടുപ്പിൽ കോൺഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവർത്തകർ കൊടി മരവും ഫ്ലക്സും അടിച്ചു തകർത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകൾ തല്ലി തകർത്തു. സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്.

കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്ന സി പി എം തെരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടർന്നാണ് കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്. എൽ ഡി എഫിൽ പരാതി അറിയിക്കുമെന്ന് സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പ്രതികരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഞായറയ്ക്കൽ പോലീസും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...