തിരുവനന്തപുരം : പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് മധ്യവയസ്‌കന്റെമേല്‍ ഓട്ടോ കയറ്റി സി പി എം ബ്രാഞ്ച് സെക്രട്ടറി . പാറശ്ശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് മധ്യവയസ്‌കന്റെമേല്‍ ഓട്ടോ കയറ്റിയത്. പുതുവര്‍ഷ രാത്രിയില്‍ ആഘോഷങ്ങള്‍ക്ക് ഇടയില്‍ പാറശ്ശാല സ്വദേശിയായ സെന്‍തിലിനെ പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രദീപ് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ശരീരത്തുകൂടി കയറ്റി ഇറക്കി. ഇതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലും വാരിയെല്ലുകളും പൊട്ടിയതായും പരാതിയുണ്ട്.
പിരിവ് ചോദിച്ച 100 രൂപ നല്‍കാത്തതിനാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സെന്തില്‍.