കുമ്പനാട് : ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്തയുടെ ആരോഗ്യം വേഗത്തില്‍ മെച്ചപ്പെടട്ടേയെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലെത്തി വലിയ മെത്രാപ്പൊലീത്തയെ സന്ദര്‍ശിക്കുകയായിരുന്നു ഗവര്‍ണര്‍. വലിയ തിരുമേനിയുടെ കൈയില്‍ മുത്തമിട്ടാണ് ഗവര്‍ണര്‍ സ്‌നേഹസംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടെയാണ് ആരോഗ്യം മെച്ചപ്പെടട്ടേയെന്ന് ഗവര്‍ണര്‍ ആശംസിച്ചത്. ഇതിനിടെ വലിയ തിരുമേനിയുടെ കൈയൊപ്പ് രേഖപ്പെടുത്തിയ ‘ചിരിയുടെ വലിയ മെത്രാപ്പോലീത്ത’ എന്ന പുസ്തകം ഗവര്‍ണര്‍ക്ക് അദ്ദേഹം സമ്മാനിച്ച് ആശിര്‍വദിക്കുകയും സഭയുടെ ആശംസകള്‍ നേരുകയും ചെയ്തു.
മാര്‍ത്തോമ്മാ സഭ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിനെത്തിയതായിരുന്നു ഗവര്‍ണര്‍. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് അറിയിച്ച വലിയ തിരുമേനിയെ ചടങ്ങിന് മുന്നോടിയായി ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശിക്കുകയായിരുന്നു.
സഭാധ്യക്ഷന്‍ ജോസഫ് മര്‍ത്തോമ്മ മെത്രാപ്പൊലീത്ത, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടിയും കോഴിക്കോട് മുന്‍ ജില്ലാ കളക്ടറുമായ പി.ബി സലിം, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, സെക്രട്ടറി ബിനു വര്‍ഗീസ്, ഡോ.രാജു പി.ജോര്‍ജ്, ഡോ. കൃപ അന്ന വര്‍ഗീസ്, ഫെലോഷിപ്പ് മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പി.ടി ഫിലിപ് എന്നിവരും സന്നിഹിതരായിരുന്നു.