മകനെ ചോദിച്ചു വന്നു അച്ഛനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; വെട്ടേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അപകട നില തരണംചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സനാതനപുരത്ത് വെട്ടേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അപകട നില തരണം ചെയ്തു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സി.പി.എം സനാതനപുരം എ ബ്രാഞ്ച് സെക്രട്ടറി കളര്‍കോട് സനാതനപുരം ഉമ്മാപറമ്പില്‍ കെ.സുരേഷ്. അക്രമത്തില്‍ നെഞ്ചിനും കൈക്കും വെട്ടേറ്റ നിലയിലായിരുന്നു സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയചുടുകാടിനു കിഴക്ക് വീടിനോട് ചേര്‍ന്നു ഹോട്ടല്‍ നടത്തുകയാണു സുരേഷ്. ഇന്നലെ രാവിലെ പത്തോടെ വീടിനു സമീപമാണ് ആക്രമണം. സുരേഷിന്റെ മകനെ അന്വേഷിച്ചാണു മനു എത്തിയതെന്നും സ്ഥലത്തില്ലെന്നു പറഞ്ഞപ്പോള്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ സുരേഷിന്റെ സഹോദര പുത്രന്‍ ഉമ്മാപറമ്പില്‍ മനു സതീഷിനെ (34) സൗത്ത് പോലീസ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗത്ത് സിഐ എസ്.സനല്‍, എസ്‌ഐ റെജിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മനു പോലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാള്‍ ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും 17 ആക്രമണ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. 2015 ലാണ് കാപ്പ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...